Ongoing News
അയര്‍ലാന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്
ഇന്ത്യക്ക് സെമി ഫൈനലിൽ ഇടംനേടാന്‍ ജയം മാത്രം പോര, മികച്ച റണ്‍റേറ്റും വേണം
ജൊഹന്നാസ്ബർഗ് | ഐ സി സി ടി20 വനിതാ ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 30 റൺസ് എന്ന നിലയിലാണ് ഇന്ത്യയുടെ നില.
സെമി ഫൈനല്‍ ടിക്കറ്റിനായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യക്ക് അവസാന നാലില്‍ ഇടംനേടാന്‍ ജയം മാത്രം പോര, മികച്ച റണ്‍റേറ്റും വേണം. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഇംഗ്ലണ്ട് സെമി ഉറപ്പിച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി നാല് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഇനി രണ്ട് കളികൂടി ജയിച്ചാല്‍ സെമി സാധ്യതയുണ്ട്. അപ്പോള്‍ റണ്‍റേറ്റ് നിര്‍ണായകമാകും.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാര്‍ മിന്നിയെങ്കിലും ബാറ്റിംഗില്‍ റണ്‍റേറ്റ് ഉയര്‍ത്താനാകാത്തതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ഷഫാലി വര്‍മ, ജമിമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു.