Connect with us

football

ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

നേപ്പാളിനെതിരായ ആദ്യ സൗഹൃദ മത്സരത്തിലേതില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കിറങ്ങിയത്

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിനെതിരായ ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് ജയം. നേപ്പാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ മത്സരം ജയിച്ചത്. ഇന്ത്യക്ക് വേണ്ടി സുനില്‍ ഛേത്രിയും ഹറൂഖ് ചൗധരി ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ പ്രതീക്ഷയൊന്നും നല്‍കാത്ത പെര്‍ഫോമന്‍സ് ആയിരുന്നു ഇന്ത്യ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ രണ്ടിടത്തും ഗോളുകളൊന്നും പിറന്നില്ല.

കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അറുപത്തി രണ്ടാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. ചേത്രിയുടെ അസിസ്റ്റില്‍ ഫാറൂഖ് ചൗധരിയാണ് ഗോള്‍ നേടിയത്. 80-ാം മിനറ്റില്‍ അനിരുദ്ധ് ഥാപ്പ ഒരുക്കിയ വഴിയില്‍ ഛേത്രിയായിരുന്നു വലകുലുക്കിയത്.

നേപ്പാളിനെതിരായ ആദ്യ സൗഹൃദ മത്സരത്തിലേതില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളിക്കിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഇരു രാജ്യങ്ങളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 105-ാം സ്ഥാനത്തും നേപ്പാള്‍ 168-ാം സ്ഥാനത്തുമാണ്.