Connect with us

raipur od1

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ; പരമ്പര

എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

Published

|

Last Updated

റായ്പൂര്‍ | ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 108 റണ്‍സിന് ആള്‍ ഔട്ടായിരുന്നു. 179 ബോള്‍ ശേഷിക്കെ 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 111 റണ്‍സ് നേടി. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് പെയർ ഓഫ് ദ മാച്ച്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി (51) നേടി. ശുബ്മാന്‍ ഗില്‍ 40 റണ്‍സെടുത്തു. ഷമിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തീയുണ്ടകള്‍ക്ക് മുന്നിലാണ് ന്യൂസിലാന്‍ഡ് ചാരമായത് 34.3 ഓവറില്‍ 108 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ കൂടാരം കയറി.

ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഇന്ത്യൻ നിരയിൽ ബോള്‍ ചെയ്ത എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറര്‍. മൈക്കല്‍ ബ്രേസ് വെല്‍ 22ഉം മിച്ചല്‍ സാന്റ്‌നര്‍ 27ഉം റണ്‍സെടുത്തു.

Latest