Connect with us

National

ദക്ഷിണാഫ്രിക്കയെ 83 റണ്‍സില്‍ പിടിച്ചു കെട്ടി ഇന്ത്യ; ഇത് എട്ടാം ജയം

രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റിന്റെ കരുത്തില്‍ ഇന്ത്യ അനായാസ ജയം കൈവരിക്കുകയായിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത |  ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റിന്റെ കരുത്തില്‍ ഇന്ത്യ അനായാസ ജയം കൈവരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിലൊതുക്കി ഇന്ത്യന്‍ ബോളര്‍മാര്‍.

മികച്ച ഫോമിലുള്ള ഡി കോക്കിന്റെ വിക്കറ്റെടുത്ത് സിറാജ് ഇന്ത്യന്‍ ചരിത്ര വിജയത്തിന് തുടക്കം കുറിച്ചു. ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.101 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം ഒഴികെ ബാക്കിയെല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം എടുത്തു

തീപ്പൊരി തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചു കളിക്കുകയായിരുന്നു രോഹിത് വെറും 24 പന്തില്‍ 40 റണ്‍സിലേക്ക് കുതിച്ചെത്തിയ രോഹിതിനെ കഗീസോ റബാഡ പുറത്താക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലുമൊത്ത് ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി. ഇരുവരും അനായാസം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകവേ ഒരു അവിശ്വസനീയ പന്തില്‍ കേശവ് മഹാരാജ് ഗില്ലിന്റെ (23) വിക്കറ്റെടുത്തു. 67 പന്തില്‍ കോലി ഫിഫ്റ്റി തികച്ചപ്പോള്‍ മെല്ലെ തന്റെ സ്വതസിദ്ധ ശൈലിയിലേക്കുയര്‍ന്ന ശ്രേയാസ് 64 പന്തില്‍ അര്‍ദ്ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണ മോഡ് തുടര്‍ന്ന ശ്രേയാസ് ഒടുവില്‍ ലുങ്കി എങ്കിഡിയ്ക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. 87 പന്തില്‍ 77 റണ്‍സ് നേടിയ താരം മൂന്നാം വിക്കറ്റില്‍ വിരാട് കോലിയുമൊത്ത് 134 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. 119 പന്തില്‍ കോലി തന്റെ 49ആം ഏകദിന സെഞ്ചുറി തികച്ചു. ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിനു സാധിച്ചു.

 

Latest