Connect with us

International

ഇന്ത്യ-ചൈന പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം

കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ചൈന തയ്യാറായില്ല. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിര്‍ദേശവും ചൈന മുന്നോട്ടു വെച്ചില്ലെന്ന് കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ-ചൈന പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം. ചുഷുല്‍-മോല്‍ഡോ അതിര്‍ത്തിയില്‍ വെച്ച് നടന്ന ചര്‍ച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ചൈന തയ്യാറായില്ല. ഇന്നലെ പത്തരയ്ക്കാണ് ചര്‍ച്ച തുടങ്ങിയത്, വൈകിട്ട് ആറ് മണിയോടെ തന്നെ ചര്‍ച്ച അവസാനിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിര്‍ദേശവും ചൈന മുന്നോട്ടു വെച്ചില്ലെന്ന് കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു

ചര്‍ച്ചകള്‍ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോള്‍ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങള്‍ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യന്‍ പക്ഷം. ഹോട്‌സ്പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തില്‍ ഊന്നിയായിരുന്നു ചര്‍ച്ച. ലെഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍ ആണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.

 

---- facebook comment plugin here -----

Latest