National
ഇന്ത്യ-ചൈന അതിര്‍ത്തി ശാന്തം, സാഹചര്യങ്ങള്‍ പ്രവചനാതീതം: കരസേന മേധാവി
അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്
ന്യൂഡല്‍ഹി| നിലവില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാണെങ്കിലും സാഹചര്യങ്ങള്‍ പ്രവചനാതീതമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ. ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണെന്നും ജനറല്‍ മനോജ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു. കരസേനദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----