Connect with us

National

ബംഗ്ലാദേശിൽ ഹിന്ദു നേതാവിന്റെ കൊലപാതകം; ഇന്ത്യ അപലപിച്ചു

രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ടത് മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡൽഹി | ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ഭബേഷ് ചന്ദ്ര റോയിയുടെ കൊലപാതകത്തെ അപലപിച്ച് ഇന്ത്യ. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ടത് മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഭബേഷ് ചന്ദ്ര റോയിയുടെ കൊലപാതകം ഇടക്കാല സർക്കാരിന് കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരായ വ്യവസ്ഥാപിത പീഡനത്തിൻ്റെ ഒരു രീതിയാണെന്ന് എക്‌സിൽ (X) പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ദിനാജ്പൂരിലെ ബിരാൽ സ്വദേശിയായ 58 കാരൻ ഭബേഷ് ചന്ദ്ര റോയിയെ കഴിഞ്ഞയാഴ്ച വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. റോയ് ബംഗ്ലാദേശ് പൂജ ഉദ്ജാപൻ പരിഷദിൻ്റെ ബിരാൽ യൂണിറ്റ് വൈസ് പ്രസിഡന്റും പ്രദേശത്തെ ഹിന്ദു സമൂഹത്തിലെ പ്രമുഖ നേതാവുമായിരുന്നു.

Latest