Connect with us

India- West Indies

വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തുതരിപ്പണമാക്കി ഇന്ത്യ; അഞ്ചാം ടി20യിലും കൂറ്റന്‍ ജയം

88 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.

Published

|

Last Updated

ലൗഡര്‍ഹില്‍ | വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 88 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. പരമ്പര കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി ബാറ്റിംഗ് 15.4 ഓവറില്‍ 100 റണ്‍സിലൊതുങ്ങി. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി (64) നേടി. ദീപക് ഹൂഡ 38ഉം ഹര്‍ദിക് പാണ്ഡ്യ 28ഉം റണ്‍സെടുത്തു. സഞ്ജു സാംസണ്‍ 15 റണ്‍സ് മാത്രമാണെടുത്തത്. വിന്‍ഡീസിന്റെ ഒഡിയന്‍ സ്മിത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി

വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അര്‍ധ സെഞ്ചുറി നേടി (35 ബോളിൽ 56) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലവത്തായില്ല. മറ്റാര്‍ക്കും പറയത്തക്ക റണ്‍സ് സംഭാവന നല്‍കാനുമായില്ല. ഇന്ത്യയുടെ രവി ബിഷ്‌ണോയി നാല് വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് പിഴുതു.

Latest