Connect with us

Business

യു എ ഇ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവിന് തുടക്കമായി

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടില്‍ പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

അബൂദബി | ഇന്ത്യയുടെ 76-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ഇന്ത്യ ഉത്സവ്’നു തുടക്കമായി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടില്‍ പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ഒരുക്കിയിരിക്കുന്നത്. അബൂദബി വേള്‍ഡ് ട്രേഡ് സെന്റര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വേഡില്‍ ട്രേഡ് സെന്റര്‍ ആന്‍ഡ് സൂക്ക് അബൂദബി ജനറല്‍ മാനേജര്‍ സെയ്ദ് അല്‍ തമീമി മുഖ്യാതിഥിയായിരുന്നു. ലുലു ഡയറക്ടര്‍ അബൂബക്കര്‍, റീജ്യണല്‍ ഡയറക്ടര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഭക്ഷ്യവിഭവങ്ങളടക്കം നൂറിലധികം ഇന്ത്യന്‍ ഉത്പന്നങ്ങളും പഴങ്ങള്‍, പച്ചക്കറികള്‍, തനത് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും പ്രത്യേക പ്രമോഷനിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര, മാംസ്യവിഭവങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ എല്ലാം മിതമായ വിലയില്‍ ഇന്ത്യ ഉത്സവില്‍ ലഭിക്കും.

യു എ ഇയിലെ എല്ലാ ലുലു ശാഖകളിലും ഈ മാസം 29 വരെ നീളുന്ന ഉത്സവില്‍ ഇന്ത്യയുടെ രുചിവൈവിധ്യം ആസ്വദിക്കാം. ഉത്സവത്തോടനുബന്ധിച്ച് കേരളം മുതല്‍ കശ്മീര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച നിരവധി ഉത്പന്നങ്ങളാണ് ആകര്‍ഷണം. ഇഷ്ടമുള്ള വിഭവങ്ങളും ഉത്പന്നങ്ങളും നിരക്കിളവോടെ വാങ്ങുവാനാണ് ഇന്ത്യ ഉത്സവില്‍ അവസരം ഒരുക്കിയിട്ടുള്ളത്.