Connect with us

National

കൊവിഡ് വ്യാപനകാലത്ത് ഇന്ത്യ 180ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി: മന്‍സുഖ് മാണ്ഡവ്യ

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് ഇന്ത്യ 180ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സീനുകള്‍ വിതരണം ചെയ്തിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ പങ്കെടുക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരോഗ്യമേഖലയില്‍ രാജ്യം ലോകത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.