Connect with us

National

കനേഡിയൻ പൗരന്മാർക്കുള്ള ഇ വിസ സേവനവും ഇന്ത്യ പുനഃരാരംഭിച്ചു

ഇന്ത്യയും കനേഡിയയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 21നാണ് ഇ വിസ സേവനം ഇന്ത്യ നിർത്തിവെച്ചത്.

Published

|

Last Updated

ന്യൂഡൽഹി | രണ്ട് മാസമായി നിർത്തിവെച്ച കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനം ഇന്ത്യ പുനഃരാരംഭിച്ചു. ഇന്ത്യയും കനേഡിയയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 21നാണ് ഇ വിസ സേവനം ഇന്ത്യ നിർത്തിവെച്ചത്. ഖലിസ്ഥാൻ തീവ്രവാദിയും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നജ്ജാറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ രംഗത്ത് വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.

ഇ വിസ സേവനം കൂടി പുനഃരാംരംഭിച്ചതോടെ ടൂറിസ്റ്റ് വിസ ഉൾപ്പെടെ കനേഡിയയിലേക്കുള്ള എല്ലാ വിസ സേവനങ്ങളും സാധാരണ നിലയിലായി. ബിസിനസ്, മെഡിക്കൽ വിസകൾ കഴിഞ്ഞ മാസം പുനഃരാരംഭിച്ചിരുന്നു.