Connect with us

National

കോവിഡ് കാലത്ത് ഇന്ത്യ 180-ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കി: കേന്ദ്ര ആരോഗ്യമന്ത്രി

 ലോകാരോഗ്യ ദിനത്തില്‍ 'വസുധൈവ കുടുംബകം' ഇന്ത്യയുടെ പൈതൃകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകാരോഗ്യ ദിനത്തില്‍ ‘വസുധൈവ കുടുംബകം’ ഇന്ത്യയുടെ പൈതൃകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 180 ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകളും വാക്സിനുകളും നല്‍കി രാജ്യം കടമ നിറവേറ്റിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ലോകാരോഗ്യ ദിനത്തില്‍, ലോകത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനു വേണ്ടി ഞാന്‍ ആശംസിക്കുന്നു.വസുധൈവ കുടുംബകം എന്ന ആശയം നമ്മുടെ പൈതൃകമാണ്, കൂടാതെ മോദിയുടെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയില്‍ രാജ്യം ലോകത്തോടുള്ള കടമ നിറവേറ്റുകയാണ്. കൊറോണ കാലഘട്ടത്തില്‍, ലോകമെമ്പാടും മരുന്നുകളുടെ ക്ഷാമം ഉണ്ടെന്ന് ഞങ്ങള്‍ കണ്ടു, തുടര്‍ന്ന് നമ്മുടെ രാജ്യം 180 ലധികം രാജ്യങ്ങളില്‍ മരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ വിജയ് ചൗക്കിലെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

കൂടാതെ രാജ്യത്തുടനീളം കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി അവലോകന യോഗം വിളിച്ചു.

 

 

 

 

 

Latest