ചൈനയടക്കം വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും നിര്‍ദേശം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണയെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് കേസുകളില്‍ ജനിതക പരിശോധന കര്‍ശനമായി നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ നിര്‍ദേശിച്ചു. എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. പരിഭ്രാന്തരാകേണ്ട കാര്യമില്ല. മതിയായ പരിശോധനകള്‍ നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ മാറ്റമില്ലെന്നും വി കെ പോള്‍ പറഞ്ഞു.
വീഡിയോ കാണാം
---- facebook comment plugin here -----