Connect with us

National

ദൂരപരിധി കൂടിയ ബ്രഹ്മോസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

പുതിയ മിസൈലിന് 400 കിലോമീറ്റർ ദൂരെ വരെയുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയും.

Published

|

Last Updated

ന്യൂഡൽഹി | കൂടുതൽ ദൂരപരിധിയോട് കൂടിയ ബ്രഹ്മോസ് എയർ മിസൈൽ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. എസ് യു 30 എം കെ ഐ ജെറ്റിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ലക്ഷ്യം കൈവരിച്ചു. പുതിയ മിസൈലിന് 400 കിലോമീറ്റർ ദൂരെ വരെയുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയും.

കരുത്തേറിയ ബ്രഹ്മോസ് മിസൈൽ എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനക്ക് ശക്തമായ ആക്രമണങ്ങൾ നടത്താനുള്ള ശേഷി വർധിക്കും. ഭാവി യുദ്ധക്കളങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ഇത് വഴിയൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

എയർഫോഴ്‌സ്, ഇന്ത്യൻ നേവി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), ബ്രഹ്മോസ് എയ്‌റോസ്‌പേസ് (ബിഎപിഎൽ) എന്നിവയുടെ സംയുക്ത ശ്രമത്തിലാണ് വിപുലീകരിച്ച റേഞ്ചോട് കൂടിയ ബ്രഹ്മോസ് വിജയകരമായി പരീക്ഷിക്കാനായത്.

Latest