Connect with us

Ongoing News

ടി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍; ടിക്കറ്റ് ഉറപ്പിച്ചത് നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ

13 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി.

Published

|

Last Updated

മെല്‍ബണ്‍ | ടി 20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ. നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണിത്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചത്.

ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഇന്നത്തെ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം മഴ മുടക്കിയാല്‍ മാത്രമെ ഇനി ദക്ഷിണാഫ്രിക്കക്ക് സാധ്യതയുള്ളൂ. ഈ മത്സരം നടന്നാല്‍ വിജയിക്കുന്നവര്‍ സെമിയിലെത്തും.

ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന അങ്കം ഇന്ന് സിംബാംബ്‌വേക്കെതിരെയാണ്. ഉച്ചക്ക് ഒരുമണിക്കാണ് മത്സരം. സെമി ബെര്‍ത്ത് ഉറപ്പിച്ചതോടെ ഇന്നത്തെ മത്സരത്തില്‍ സമ്മര്‍ദമില്ലാതെ ഇന്ത്യക്ക് കളിക്കാം.

Latest