Connect with us

Ongoing News

ടെസ്റ്റ് റാംഗിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്

ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം

Published

|

Last Updated

ദുബൈ | ഐ സി സി പുരുഷ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യ. അടുത്തമാസം നടക്കാനിരിക്കുന്ന ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു തൊട്ടു മുന്നെയാണ് ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യ 121 റേറ്റിംഗിലേക്ക് ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയ 116ലേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷം നടന്ന പരമ്പരകളിലെ പ്രകടനമാണ് ഇന്ത്യയെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ ഫിബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ 3-1ന് ഇന്ത്യ ജയിച്ചിരുന്നു. ഇതൊക്കെയാണ് ഇന്ത്യക്ക മുതല്‍ക്കൂട്ടായത്.

114 റേറ്റിംഗുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡിസ്, ബെംഗ്ലാദേഷ്, സിംബാബ്വെ എന്നിവരാണ് ആദ്യ പത്ത് റാംഗിലുള്ള ടീമുകള്‍.

Latest