Connect with us

Johannesburg test

ഇന്ത്യക്ക് 239 റണ്‍സ് ലീഡ്; ബോളര്‍മാര്‍ തുണ

ചേതേശ്വര്‍ പുജാര(53)യും അജിങ്ക്യ രഹാനെ(58)യും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 239 റണ്‍സ് ലീഡ്. ബോളര്‍മാരുടെ കൈയിലാണ് വിജയ പ്രതീക്ഷയുടെ കടിഞ്ഞാണ്‍. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 266 റണ്‍സില്‍ അവസാനിച്ചു.

ചേതേശ്വര്‍ പുജാര(53)യും അജിങ്ക്യ രഹാനെ(58)യും അര്‍ധ സെഞ്ചുറി നേടി. ഹനുമാ വിഹാരി (പുറത്താകാതെ 40)യുടെയും പേസര്‍ ശര്‍ദുല്‍ ഠാക്കൂറിന്റെയും (28) ഇന്നിംഗ്‌സുകള്‍ ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയില്‍ കഗിസോ റബഡ, മാര്‍കോ ജെന്‍സന്‍, ലുംഗി ങ്കിഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഡുവാനെ ഒളിവീര്‍ ഒരു വിക്കറ്റെടുത്തു.

ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യയുയര്‍ത്തിയ 202 എന്ന സ്‌കോറിനെതിരെ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 229 റണ്‍സില്‍ ഒതുങ്ങിയിരുന്നു. കീഗന്‍ പീറ്റേഴ്‌സണ്‍ (62), ടെംബ ബവുമ (51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 17.5 ഓവറില്‍ 61 റണ്‍സ് മാത്രം വഴങ്ങി ശര്‍ദുല്‍ ഏഴ് വിക്കറ്റും മുഹമ്മദ് ഷമി രണ്ടും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.

---- facebook comment plugin here -----

Latest