Connect with us

india-south africa

ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ്ണ തോല്‍വി

പരമ്പര 3-0ത്തിന് ദക്ഷിണാഫ്രിക്ക തൂത്തുവാരി

Published

|

Last Updated

കേപ്ടൗണ്‍ | ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ പരാജയം. അവസാന എകദിത്തിലും തോറ്റതോടെയാണ് പരമ്പരയില്‍ ഇന്ത്യുടെ തോല്‍വി പൂര്‍ണ്ണമായത്. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടത്.

പരമ്പര 3-0ത്തിന് ദക്ഷിണാഫ്രിക്ക തൂത്തുവാരി. നേരത്തെ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയരുന്നു. മൂന്ന് മാച്ചുകള്‍ ഉണ്ടായിരുന്ന ടെസ്റ്റില്‍ ആദ്യ ടെസ്റ്റ് വിജയിച്ച ശേഷമാണ് ഇന്ത്യ അടുത്ത രണ്ട് ടെസ്റ്റുകളില്‍ പരാജയപ്പെടത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒരു പന്ത് ശേഷിക്കെ 287 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് പന്ത് ബാക്കി നില്‍ക്കെയാണ് 283 റണ്‍സിന് ഓള്‍ ഔട്ടായത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി നേടി. 84 പന്തില്‍ നിന്നും 65 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹാറും ജസ്പ്രീത് ബൂംമ്രയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Latest