Connect with us

Ongoing News

ബാഡ്മിന്റണില്‍ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ

സ്വാതിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന നേട്ടം സ്വന്തമാക്കി.

Published

|

Last Updated

പാരീസ് | ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ചരിത്ര കുതിപ്പുമായി ഇന്ത്യ. ബാഡ്മിന്റണില്‍ സ്വാതിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന നേട്ടം സ്വന്തമാക്കി.

ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്നലെ ജര്‍മനിയുടെ മാര്‍ക് ലാംസ്ഫസ്സ്-മാര്‍വിന്‍ സീഡല്‍ ജര്‍മന്‍ സഖ്യത്തെയായിരുന്നു ഇന്ത്യന്‍ ജോഡികള്‍ നേരിടേണ്ടിയിരുന്നത്. എന്നാല്‍, ലാംസ് ഫസ്സിസിന്റെ പരുക്കിനെ തുടര്‍ന്ന് ജര്‍മന്‍ സഖ്യം ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയതോടെ മത്സരം റദ്ദാക്കി.

മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വീ- റോനന്‍ ലാബര്‍ സഖ്യം ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ-ഫജാര്‍ അല്‍ഫിയാന്‍ സഖ്യത്തോട് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ സഖ്യം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ലൂക്കാസ് കോര്‍വീ-റോനന്‍ ലാബര്‍ സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം.

 

Latest