Connect with us

Ongoing News

ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ഒളിംപിക് ഹോക്കിയില്‍ 52 വര്‍ഷത്തിനു ശേഷം ആസ്‌ത്രേലിയയെ തോല്‍പ്പിച്ചു

കടുത്ത പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയം.

Published

|

Last Updated

പാരിസ്  | ഒളിംപിക് ഹോക്കിയില്‍ ചരിത്ര വിജയവുമായി ഇന്ത്യ. പാരിസ് ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ പൂള്‍ ബിയിലെ തങ്ങളുടെ അവസാന അങ്കത്തില്‍ കരുത്തരായ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. 52 വര്‍ഷത്തിനു ശേഷമാണ് ഒളിംപിക് ഹോക്കിയില്‍ ആസ്‌ത്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുന്നത് എന്നതാണ് പ്രത്യേകത.

കടുത്ത പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയം. 1972 ലാണ് ഇതിനു മുമ്പ് ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ വിജയം നേടിയിരുന്നത്. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിംഗ് രണ്ടും അഭിഷേക് ഒന്നും ഗോളടിച്ചു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്‌സ് എന്നിവരാണ് ആസ്‌ത്രേലിയക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്.

ഇന്നത്തെ ജയത്തോടെ ഗ്രൂപ്പില്‍ 10 പോയിന്റോടെ മൂന്നാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്കുയരാന്‍ ഇന്ത്യക്ക് സാധിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് 10 പോയിന്റ് ലഭിച്ചത്.

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ അര്‍ജന്റിനയോട് സമനില വഴങ്ങി. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചെങ്കിലും പിന്നിട് ബെല്‍ജിയത്തിനോട് അടിയറവു പറഞ്ഞു. പൂള്‍ ബി പോയിന്റ് പട്ടികയില്‍ ബെല്‍ജിയമാണ് ഒന്നാമത്. ആസ്‌ത്രേലിയ മൂന്നാമതും.

Latest