Connect with us

National

സമുദ്ര സാധ്യതകള്‍ പൂര്‍ണ്ണമായി സ്ഥാപിക്കാന്‍ ഇന്ത്യ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്; ദ്രൗപതി മുര്‍മു

തുറമുഖത്തിന്റെ വികസനത്തിനായി സാഗര്‍മാല പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും മുര്‍മു പറഞ്ഞു.

Published

|

Last Updated

ചെന്നൈ|സമുദ്ര സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനുമുമ്പ് ഇന്ത്യ ഒട്ടനവധി വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ടെന്ന് രാഷ്ട്പതി ദ്രൗപതി മുര്‍മു. രാജ്യത്തെ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ, പ്രവര്‍ത്തന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഇന്ത്യ അതിജീവിക്കേണ്ടതുണ്ട്. സമുദ്രസാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതില്‍ ചൈന്നെ നേരിടുന്ന വെല്ലുവിളികളും അവര്‍ എടുത്തു പറഞ്ഞു.

മത്സ്യബന്ധന കപ്പല്‍ യന്ത്രവല്‍ക്കരണം നടത്തേണ്ടതിനെക്കുറിച്ചും തുറമുഖത്തിന്റെ വികസനത്തിനായി സാഗര്‍മാല പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും മുര്‍മു ഊന്നിപറഞ്ഞു. ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐഎംയു) എട്ടാമത് കോണ്‍വൊക്കേഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.

കാലാവസ്ഥ വ്യതിയാനവുമായി സമുദ്രമേഖല ഇന്ന് പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. ഭൂഖണ്ഡവികസനവും സമുദ്രവികസനവും പരസ്പ്പരപൂരകങ്ങളാണെന്ന കാര്യം മറന്നുകൊണ്ട് ഭൂഖണ്ഡവികസനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇടയായിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ കാരണം ധാരാളം കണ്ടെയ്നര്‍ കപ്പല്‍ ചരക്കുകള്‍ അടുത്തുള്ള വിദേശ തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് ഒഴിവാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.