Ongoing News
വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം
ഇന്ത്യക്ക് വേണ്ടി ജെമീമ റോഡ്രിഗസ് (53 റൺസ്) അർദ്ധ സെഞ്ച്വറി നേടി

കേപ്ടൗണ്‍ |വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തുടക്കം. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. 150 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ ആറ് പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഇന്ത്യക്ക് വേണ്ടി ജെമീമ റോഡ്രിഗസ് (53 റൺസ്) അർദ്ധ സെഞ്ച്വറി നേടി. റിച്ച ഘോഷിനൊപ്പം 33 പന്തിൽ 58 റൺസിന്റെ പുറത്താകാത്ത കൂട്ടുകെട്ട് ജെമീമ പങ്കിട്ടു. റിച്ച ഘോഷ് പുറത്താകാതെ 31 റൺസും ഷെഫാലി വർമ 33 റൺസും നേടി.
വനിതാ ലോകകപ്പ് ക്രിക്കറ്റ് ടി 20യില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ 149 റണ്‍സിന് കൂടാരം കയറി. 20 ഓവര്‍ പൂര്‍ണമാകുമ്പോള്‍ നാല് വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടതെങ്കിലും പാക്കിസ്ഥാന് റണ്‍സ് അടിച്ചുകൂട്ടാന്‍ കഴിഞ്ഞില്ല.
പാക് ഇന്നിംഗ്‌സില്‍ നായിക ബിസ്മ മറൂഫ് 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 പന്തില്‍ 43 റണ്‍സെടുത്ത ആഇശ നസീമും പുറത്താകാതെ നിന്നു. നാലിന് 68 എന്ന നിലക്ക് തകര്‍ന്നടിഞ്ഞ പാകിസ്ഥാനെ ഇരുവരും ചേര്‍ന്നാണ് താരതമ്യേനെ മെച്ചപ്പെട്ട ടോട്ടലില്‍ എത്തിയത്.
ഇന്ത്യന്‍ ബോളര്‍മാരില്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത രാധ യാഥവ് ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. ദീപ്തി ശര്‍മ, പൂജ വസ്ത്രകാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.