Connect with us

Ongoing News

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് 223 റണ്‍സ്; റബാദക്ക് നാല് വിക്കറ്റ്

Published

|

Last Updated

കേപ്ടൗണ്‍ | ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് നേടാനായത് 223 റണ്‍സ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിയുടെ 79 റണ്‍സായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന്റെ ഹൈലൈറ്റ്. ദക്ഷിണാഫ്രിക്കക്കു വേണ്ടി കഗിസോ റബാദ നാലും മാര്‍ക്കോ ജാന്‍സണ്‍ മൂന്നും വിക്കറ്റ് കൊയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ്.

12-ാം ഓവറില്‍ തന്നെ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (15) നെ നഷ്ടമായി. റബാദ, എയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഉപ നായകന്‍ രാഹുലും മടങ്ങി. ഡുവാനെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്നെ പിടികൂടുകയായിരുന്നു. രണ്ടാം സെഷനില്‍ ചേതേശ്വര്‍ പൂജാരയും (43), അജിന്‍ക്യ രഹാനെയും (9) പുറത്തായി. ജാന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു പൂജാരയുടെ മടക്കം. ഒമ്പത് റണ്‍സെടുത്ത രഹാനെയാണെങ്കില്‍ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈയില്‍ കുരുങ്ങി. റിഷഭ് പന്ത് 27 റണ്‍സ് സംഭാവന ചെയ്ത പന്ത് ജാന്‍സണിന്റെ പന്തില്‍ കീഗന്‍ പീറ്റേഴ്സന് ക്യാച്ച് നല്‍കി പവലിയനില്‍ തിരിച്ചെത്തി. അശ്വിന് ഒട്ടും ശോഭിക്കാനായില്ല. നേരിട്ട പത്താമത്തെ പന്തില്‍ ആര്‍ അശ്വിനെ (2) ജാന്‍സണ്‍ പുറത്താക്കി. ഷാര്‍ദുല്‍ ഠാക്കൂര്‍ (12) കേശവ് മഹാരാജിന്റെ പന്തില്‍ പീറ്റേഴ്സനും ജസ്പ്രിത ബുംറ (0) റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗാറിനും ക്യാച്ച് നല്‍കി മടങ്ങി. റബാദക്കാണ് കോലിയുടെ വിക്കറ്റ്.

 

 

Latest