International
സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 116 റണ്‍സ് വിജയലക്ഷ്യം; നാല് വിക്കറ്റുമായി ബിഷ്‌ണോയ്
നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ബിഷ്‌ണോയ് നാലുപേരെ മടക്കിയത്
ഹരാരെ | ടി20യില്‍ സിംബാബവെക്കിതെരെ ഇന്ത്യക്ക് 116 റണ്‍സ് വിജലക്ഷ്യം. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വെ 115 റണ്‍സെടുത്തു. 25 പന്തില്‍ 29 റണ്‍സെടുത്ത ക്ലൈവ് മദന്ദെയാണ് സിംബാബ്വെയുടെ ടോപ് സകോറര്‍.ടാസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്ലൈവ് മദാന്ദെയും -ടെന്‍ഡായ് കൂട്ടുകെട്ടാണ് സിംബാബ്വെയെ നൂറ് കടത്തിയത്.
രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ബിഷ്‌ണോയ് നാലുപേരെ മടക്കിയത്. ഓപ്പണര്‍ വെസ്ലി മധ്വരെ (22 പന്തില്‍ 21), ബ്രയാന്‍ ബെന്നറ്റ് (15 പന്തില്‍ 23), ലൂക്ക് ജോങ്വെ (1), ബ്ലെസ്സിങ് മുസറബനി (0) എന്നിവരാണ് ബിഷ്‌ണോയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയതും ബിഷ്‌ണോയ്യായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകളും നേടി.