Connect with us

t20worldcup

നമീബിയക്കെതിരെ ജയം; ഇന്ത്യക്ക് ഇനി മടങ്ങാം

നേരത്തെ ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

Published

|

Last Updated

ദുബൈ | ജയത്തോടെ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ നിന്ന് മടക്കം. നേരത്തേ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയ ലക്ഷ്യം 28 പന്ത് ബാക്കി നില്‍ക്കെ 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. നാല് ഓവറില്‍ 16 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യക്കായി രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. സൂര്യ കുമാര്‍ യാദവ് 19 പന്തില്‍ നിന്നും 25 റണ്‍സ് നേടി. നമീബിയക്കായി ഒരു വിക്കറ്റ് നേടിയത് ജാന്‍ ഫ്രിലിന്‍ക് ആണ്.

ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 132 റണ്‍സ് നേടുകയായിരുന്നു.

21 പന്തില്‍ 21 റണ്‍സ് നേടിയ സ്റ്റീഫന്‍ ബാര്‍ഡ്, 15 പന്തില്‍ 14 റണ്‍സ് നേടിയ മൈക്കല്‍ വാന്‍ ലിന്‍ഗന്‍, 25 പന്തില്‍ 26 റണ്‍സ് നേടിയ ഡേവിഡ് വീസ്, 15 പന്തില്‍ 15 റണ്‍സ് നേടിയ ജാന്‍ ഫ്രിലിന്‍ക് എന്നിവരാണ് നമീബിയയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബൂംമ്ര രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ നമീബിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.