Connect with us

Ongoing News

കോലിയും സൂര്യയും തകര്‍ത്താടി; ആസ്‌ത്രേലിയക്കെതിരെ ജയം, പരമ്പര

വിരാടും സൂര്യയും അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

ഹൈദരാബാദ് | വിരാട് കോലിയും സൂര്യകുമാര്‍ യാദവും തകര്‍ത്താടിയപ്പോള്‍ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ഇതോടെ 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. വിരാടും സൂര്യയും അര്‍ധ സെഞ്ചുറി നേടി.

ടോസ് നേടിയ ഇന്ത്യ ആസ്‌ത്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സാണ് ആസ്‌ത്രേലിയ എടുത്തത്. ഒരു ബോള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 187 റണ്‍സെടുത്തു. ഓപണര്‍മാരായ കെ എല്‍ രാഹുലും (ഒന്ന്) രോഹിത് ശര്‍മയും (17) വേഗം പുറത്തായെങ്കിലും കോലി- സൂര്യകുമാര്‍ യാദവ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍പ്പനടികളിലൂടെ സ്‌കോര്‍ അതിവേഗം ചലിപ്പിച്ചു. സൂര്യകുമാര്‍ 36 ബോളില്‍ നിന്നാണ് 69 റണ്‍സെടുത്തത്.

പിന്നീട് വന്ന ഹര്‍ദിക് പാണ്ഡ്യയും കോലിയും ചേര്‍ന്ന് ക്ഷമയോടെ ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു. കോലി 48  ബോളില്‍ നിന്ന് 63 റണ്‍സെടുത്തു. പാണ്ഡ്യ 25 റണ്‍സെടുത്തു. ഓസീസ് ബോളിംഗ് നിരയില്‍ ഡാനിയല്‍ സാംസ് രണ്ടും ജോഷ് ഹാസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോന്നും വീതം വിക്കറ്റെടുത്തു.

ഓസീസ് ബാറ്റിംഗ് നിരയില്‍ ഓപണര്‍ കാമറൂണ്‍ ഗ്രീന്‍ (21 ബോളില്‍ 52), ടിം ഡേവിഡ് (27 ബോളില്‍ 54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡാനിയല്‍ സാംസ് പുറത്താകാതെ 28ഉം ജോഷ് ഇംഗ്ലിസ് 24ഉം റണ്‍സെടുത്തു. ബാക്കിയുള്ളവര്‍ രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.

Latest