Connect with us

ahamedabad od1

രണ്ടാം ഏകദിനത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍- സൂര്യകുമാര്‍ യാദവ് നാലാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷ നല്‍കുകയായിരുന്നു.

Published

|

Last Updated

അഹമ്മദാബാദ് | വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 238 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 237 റണ്‍സെടുത്തു. 43 റണ്‍സിനിടെ രോഹിത് ശര്‍മ, ഋഷഭ് പന്ത്, വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യക്ക് കെ എല്‍ രാഹുല്‍- സൂര്യകുമാര്‍ യാദവ് നാലാം വിക്കറ്റ് കൂട്ടുകെട്ട് രക്ഷ നല്‍കുകയായിരുന്നു.

സൂര്യകുമാര്‍ യാദവ് 64ഉം കെ എല്‍ രാഹുല്‍ 49ഉം റണ്‍സെടുത്തു. ദീപക് ഹൂഡ 29ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 24ഉം റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ്, ഒഡീന്‍ സ്മിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Latest