Connect with us

Ongoing News

മഴകാരണം അഞ്ചാം മത്സരം ഉപേക്ഷിച്ചു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍

പരമ്പര വിജയി ആരെന്നറിയാനുള്ള നിർണായക മത്സരമാണ് ഉപേക്ഷിച്ചത്.

Published

|

Last Updated

ബംഗളൂരു | ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. പരമ്പര വിജയി ആരെന്നറിയാനുള്ള നിർണായക മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ രണ്ട് വീതം മത്സരങ്ങളിൽ വിജയിച്ച ഇരു ടീമുകളും സമനില പങ്കിട്ടു. കനത്ത മഴയെ തുടർന്ന് 7.50നാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക ബൗളിംഗ് തിരഞ്ഞെടുത്തു. മഴയെ തുടർന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.

ഇന്ത്യ 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എടുത്ത് നിൽക്കെയാണ് വീണ്ടും മഴ എത്തിയത്. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ബംഗളൂരുവിൽ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ ടെംബ ബാവുമ കളിക്കാത്തതിനാൽ ദക്ഷിണാഫ്രിക്കൻ ടീമിന് ഇവിടെ വൻ തിരിച്ചടിയാണ് നേരിട്ടത്. പകരം കേശവ് മഹാരാജാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യ ഇത്തവണയും അവരുടെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, അതായത്, ഉമ്രാൻ മാലിക്-അർഷ്ദീപ് സിംഗ് തുടങ്ങിയ കളിക്കാർ അരങ്ങേറ്റത്തിനായി കാത്തിരിക്കണം എന്നർഥം.

ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ.

ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ: ക്വിന്റൺ ഡി കോക്ക്, റെസ ഹെൻഡ്രിക്സ്, റോസി ഡസ്സെൻ, ഡേവിഡ് മില്ലർ, ഹെൻറിക് ക്ലാസൻ, ടി. സ്റ്റബ്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (ക്യാപ്റ്റൻ), ലുങ്കി എൻഗിഡി, എൻറിക് നോർഷ്യ.

Latest