Connect with us

Sports

ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം  നാളെ

പരിശീലനം ആരംഭിച്ച് ഇരു ടീമുകളും

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബിൽ നാളെ നടക്കുന്ന അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകൾ പരിശീലനം നടത്തി. ഉച്ചക്ക് ശേഷം പരിശീലനത്തിനിറങ്ങിയ ശ്രീലങ്കൻ ടീം ഹോട്ടലിലേക്ക് മടങ്ങി.

വൈകിട്ട് ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങി. രാത്രി 8.30ഓടെ ഇന്ത്യൻ ടീം പരിശീലനം അവസാനിപ്പിക്കും. പരിശീലനത്തിന് മുന്നോടിയായ ഇരു ടീമുകളും മാധ്യമങ്ങളെ കണ്ടു.

നാളെ ഉച്ചക്ക് 1.30നാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. രാവിലെ 11.30 മുതൽ കാണികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.

ഇതിനിടെ, മത്സര ടിക്കറ്റുകളിൽ നല്ലൊരു പങ്കും ഇതുവരെ വിറ്റുപോയിട്ടില്ല. പരന്പര ഇന്ത്യ സ്വന്തമാക്കുകയും പരീക്ഷ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുകയും ചെയ്യുന്നതാണ് ടിക്കറ്റ് വിൽപ്പന കുറയാൻ കാരണമായി കണക്കാക്കപ്പെടുന്നത്.

പേ ടി എം ഇൻസൈഡറിൽ നിന്ന് ഓൺലൈനായി മത്സരത്തിൻ്റെ ടിക്കറ്റുകൾ ലഭ്യമാകും. അപ്പർ ടയറിന് 1,000 രൂപയും (18 ശതമാനം ജി എസ് ടി, 12 ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്) ലോവർ ടയറിന് 2,000 രൂപയുമാണ് (18 ശതമാനം ജി എസ് ടി, 12 ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്.
വിദ്യാർഥികൾക്ക് 500 രൂപയാണ് നിരക്ക് (18 ശതമാനം ജി എസ് ടി, 12 ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്).

വിദ്യാർഥികൾക്കുള്ള ടിക്കറ്റുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റർ ഹെഡിൽ ടിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികളുടെ പേരും ഐ ഡി നമ്പറും അടക്കം ഉൾപ്പെടുത്തി കേരള ക്രിക്കറ്റ് അസ്സോസിയേഷനുമായി ബന്ധപ്പെടണം.