Connect with us

Ongoing News

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം; 50 റണ്‍സിനിടെ നാലുവിക്കറ്റ്

2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം

Published

|

Last Updated

പെര്‍ത്ത് | ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം. ആദ്യ ദിവസം 25 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 10 റണ്‍സുമായി റിഷഭ് പന്തും 8 റണ്ണോടെ ധ്രുവ് ജുറെലും ക്രീസില്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നിവരാണ് പുറത്തായത്.

ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മക്‌സ്വീനിക്ക് ക്യാച്ച് നല്‍കി മടങ്ങി. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ വീഴ്ത്തി.ഓപ്പണറായിറങ്ങിയ രാഹുല്‍ നാലാമതായാണ് പുറത്തായത്.

ഓസ്ട്രേലിയയെ പാറ്റ് കമിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.തുടര്‍ച്ചയായ അഞ്ചാംവട്ടവും കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.