Connect with us

Business

ചിപ്പ് ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ഇന്ത്യ; പദ്ധതിയുടെ ഭാഗമാവാന്‍ അഞ്ച് കമ്പനികള്‍

2020ല്‍ സെമി കണ്ടക്ടര്‍ വിപണിയുടെ ആകെ മൂല്യം കണക്കാക്കുന്നത് 15 ബില്യണ്‍ ഡോളറിലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ആഗോള തലത്തിലെ ചിപ്പ് ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ഇന്ത്യ. കഴിഞ്ഞ വര്‍ഷം 76000 കോടി രൂപ സെമി കോണ്‍ ഇന്ത്യ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമാവാനായി നിലവില്‍ അഞ്ച് കമ്പനികളാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. 20.5 ബില്യണ്‍ (1,53,750 കോടി) ആണ് കമ്പനികള്‍ നിക്ഷേപിക്കുന്നത്. വേദാന്ത, ഫോക്‌സ്‌കോണ്‍, ഐജിഎസ്എസ് വെന്‍ച്യര്‍, ഐഎസ്എംസി എന്നീ കമ്പനികളാണ് പദ്ധതിയിലേക്ക് താല്‍പര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും പദ്ധതിക്കായി 5.6 ബില്യണ്‍ തുക മാറ്റിവെക്കും.

2020ല്‍ സെമി കണ്ടക്ടര്‍ വിപണിയുടെ ആകെ മൂല്യം കണക്കാക്കുന്നത് 15 ബില്യണ്‍ ഡോളറിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, 2026-ഓടെ ഇത് 63 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യ നേരിട്ട് സെമി കണ്ടക്ടര്‍ നിര്‍മ്മാണം തുടങ്ങിയാല്‍ ആഗോള വിപണിയില്‍ തന്നെ ഇന്ത്യക്ക് വലിയ പ്രധാന്യമുണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആഗോളതലത്തില്‍ തുടരുന്ന ചിപ്പ് ക്ഷാമം യാത്രാ വാഹനങ്ങളുടെ വില്‍പ്പനയെ പ്രതിസന്ധിയിലാക്കിയതായാണ് ഏറ്റവും അവസാനം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 2022 തുടക്കത്തില്‍ വാഹന വില്‍പ്പനയില്‍ പത്ത് ശതമാനമാണ് ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Latest