Connect with us

International

തോമസ് കപ്പില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ

എച്ച് എസ് പ്രണോയിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് .

Published

|

Last Updated

ബാങ്കോക്ക്  | തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ഡെന്മാര്‍ക്കിനെ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. എച്ച് എസ് പ്രണോയിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത് .

നിര്‍ണായകമായ അവസാന മത്സരത്തില്‍ പ്രണോയ് റാസ്മുസ് ജെംകെയെ പരാജയപ്പെടുത്തി. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ചായിരുന്നു പ്രണോയിയുടെ വിജയം. സകോര്‍: 13-21, 21-9, 21-12.

ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍ വിക്ടോര്‍ ആക്‌സില്‍സനോടു പരാജയപ്പെട്ടെങ്കിലും ഡബിള്‍സില്‍ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കിം അസ്ട്രുപ്-മത്യാസ് ക്രിസ്റ്റീന്‍സെന്‍ സഖ്യത്തെ വീഴ്ത്തി സമനില പിടിച്ചു. തുടര്‍ന്നു നടന്ന മത്സരത്തില്‍ കിഡംബി ശ്രീകാന്ത് 21-18, 12-21, 22-20 എന്ന സ്‌കോറിന് ആന്ദ്രെസ് ആന്റന്‍സനെ വീഴ്ത്തി ലീഡ് നല്‍കി.

 

---- facebook comment plugin here -----

Latest