Connect with us

National

2025ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും; 2035ൽ ബഹിരാകാശ നിലയം സ്ഥാപിക്കും: പ്രധാനമന്ത്രി

2040-ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുമുള്ള പദ്ധതി ഐ എസ് ആർ ഒ തയ്യാറാക്കിയതായും പ്രധാനമന്ത്രി

Published

|

Last Updated

ബംഗളൂരു | ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 2025ൽ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു. 2035-ഓടെ ബഹിരാകാശ നിലയം നിർമ്മിക്കാനും 2040-ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുമുള്ള പദ്ധതി ഐ എസ് ആർ ഒ തയ്യാറാക്കിയതായും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഒക്‌ടോബർ 21 ന്, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി. 21ന് രാവിലെ 8 ന് ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റം ഐഎസ്ആർഒ പരീക്ഷിക്കും.

ശ്രീഹരിക്കോട്ടയിലെ SDSC-SHAR-ലെ ആദ്യ ലോഞ്ച്പാഡിൽ നിന്നുള്ള വിക്ഷേപണം കാണാൻ വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായുള്ള രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് ആറ് മണിക്ക് ആരംഭിക്കും.

ദൗത്യത്തിനിടെ റോക്കറ്റിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ, ബഹിരാകാശയാത്രികനെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.