Connect with us

Business

ഇന്ത്യ-യു എ ഇ ബന്ധം സവിശേഷ ഘട്ടത്തില്‍: അദീബ് അഹമ്മദ്

നൂതനാശയങ്ങളും സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ശ്രദ്ധേയമാകുന്ന ലോക സാഹചര്യങ്ങളില്‍ അതിനൊപ്പം മുന്നേറാന്‍ ഇരു രാജ്യങ്ങളുടേയും സഹകരണം സഹായകമാകും.

Published

|

Last Updated

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യു എ ഇ ഉപപ്രധാനമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിനെ ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അദീബ് അഹമ്മദ് സ്വീകരിക്കുന്നു.

അബൂദബി/മുംബൈ | ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഒരു സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എം ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യു എ ഇ ഉപപ്രധാനമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ദുബൈ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അദീബ് അഹമ്മദ്.

നൂതനാശയങ്ങളും സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ശ്രദ്ധേയമാകുന്ന ലോക സാഹചര്യങ്ങളില്‍ അതിനൊപ്പം മുന്നേറാന്‍ ഇരു രാജ്യങ്ങളുടേയും സഹകരണം സഹായകമാകും. എ ഐ, റോബോട്ടിക്‌സ് എന്നീ സാങ്കേതിക വിദ്യകളുടെ വികാസം വ്യാവസായിക രംഗത്ത് വേഗത്തിലുള്ള മാറ്റമാണ് സൃഷ്ടിക്കുന്നത്. ഈ രംഗങ്ങളില്‍ ഇന്ത്യയ്ക്കും യു എ ഇയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെയും, യു എ ഇയുടെയും വ്യാവസായിക രംഗത്ത് നിരവധി പൊതു മാതൃകകള്‍ കാണുന്നുണ്ട്. കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള ഒരു അടിത്തറയായി യു എ ഇയെ ഉപയോഗിക്കുന്നതും കൂടുതല്‍ യു എ ഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വിപണിയിലേക്ക് ഇറങ്ങുന്നതും പ്രതീക്ഷാജനകമാണ്.

ഷെയ്ഖ് ഹംദാന്റെ സന്ദര്‍ശന വേളയില്‍ നടന്ന ഉന്നതതല പരിപാടികളുടെ ഭാഗമായി ദുബൈ-ഇന്ത്യ ബിസിനസ് ഫോറം, വ്യാപാരം, സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ സഹകരണത്തിനുള്ള പുതിയ വഴികളും ചര്‍ച്ച ചെയ്തു.

 

---- facebook comment plugin here -----

Latest