National
വാഹന നിര്‍മാണത്തില്‍ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യ മാറും:നിതിന്‍ ഗഡ്കരി
നിലവില്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായം 7.5 ലക്ഷം കോടി രൂപ മൂല്യമുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.
ന്യൂഡല്‍ഹി| ജമ്മു കശ്മീരില്‍ അടുത്തിടെ കണ്ടെത്തിയ ലിഥിയം ശേഖരം ഉപയോഗിക്കാനായാല്‍ വാഹന നിര്‍മാണത്തില്‍ ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഇലക്ട്രിക് ബസുകളാണ് ഭാവിയെന്നും പറഞ്ഞു.
ഓരോ വര്‍ഷവും 1,200 ടണ്‍ ലിഥിയം ഇറക്കുമതി ചെയ്യുന്നു. ഇപ്പോള്‍, ജമ്മു കശ്മീരില്‍, നമുക്ക് ലിഥിയം ലഭിച്ചു. ഈ ലിഥിയത്തിലൂടെ ലോകത്തിലെ ഒന്നാം നമ്പര്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണ രാജ്യമാകും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായം 7.5 ലക്ഷം കോടി രൂപ മൂല്യമുള്ളതാണെന്നും ഗഡ്കരി പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.
നമ്മുടെ നൂതനമായ സമീപനത്തിലൂടെ പിന്നാക്ക മേഖല വികസിപ്പിക്കാനും വളര്‍ച്ച വര്‍ധിപ്പിക്കാനും അതോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.