Connect with us

National

ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരും: കരസേന മേധാവി ജനറല്‍ എംഎം നരവനെ

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ലഫ്നന്റ് ജനറല്‍ പിജികെ മേനോന്‍ ആണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുക. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവനെ വ്യക്തമാക്കി. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു മുമ്പാണ് നരവനെയുടെ പ്രസ്താവന.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ചുസുല്‍ മോള്‍ഡ അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. ലഫ്നന്റ് ജനറല്‍ പിജികെ മേനോന്‍ ആണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുക. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Latest