National
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തില്‍ 33 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
കട്ടക്ക് | ടി20യ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്.
നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും അക്‌സര്‍ പട്ടേലിന്റേയും മികച്ച പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തില്‍ 33 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 119 റണ്‍സാണ് രോഹിത് ശര്‍മ എടുത്തത്. 90 പന്തിലാണ് രോഹിത് മികച്ച സ്‌കോര്‍ എടുത്തത്. 12 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.
ശുഭ്മാന്‍ അര്‍ധ സെഞ്ചുറി നേടി. 60 റണ്‍സാണ് ഗില്‍ എടുത്തത്. ശ്രേയസ് അയ്യര്‍ 44ഉം അക്‌സര്‍ പട്ടേല്‍ 41 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റെടുത്തു. ആദില്‍ റഷീദും ഗസ് അറ്റകിന്‍സണും ലിയാം ലിവിംഗ്സ്റ്റണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ഇംഗ്ലണ്ട് 49.5 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 304 റണ്‍സ് എടുത്തത്. ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ജോ റൂട്ടും ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ചുറി നേടി.