Connect with us

Paralimbics 2021

പാരാലിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം

പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാർ ആണ് ഏഷ്യന്‍ റെക്കോഡോടെ വെങ്കലം നേടിയത്.

Published

|

Last Updated

ടോക്യോ | പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാർ ആണ് ഏഷ്യന്‍ റെക്കോഡോടെ വെങ്കലം നേടിയത്. ഇതോടെ രണ്ട് വെള്ളിയടക്കം പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

പുരുഷന്മാരുടെ ടി 47 ഹൈജമ്പ് ഇനത്തില്‍ ഇന്ത്യയുടെ എന്‍ കെ നിഷാദ് കുമാർ ഇന്ന് വെള്ളി നേടിയിരുന്നു. 2.06 മീറ്റര്‍ പിന്നിട്ടാണ് നിഷാദ് കുമാര്‍ വെള്ളി സ്വന്തമാക്കിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.2009 മുതല്‍ പാരാ അത്‌ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്‌ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.

വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സിൽ വെള്ളി നേടി ഭവിനാ പട്ടേല്‍ ആണ് മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്.  ഇതോടെ ടേബിൾ ടെന്നീസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിന.