Connect with us

wwbc

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം

81 കി ഗ്രാം വിഭാഗത്തില്‍ സാവീതി ബൂരയാണ് സ്വര്‍ണം നേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | വനതികളുടെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍. 81 കി ഗ്രാം വിഭാഗത്തില്‍ സാവീതി ബൂരയാണ് സ്വര്‍ണം നേടിയത്. ചൈനയുടെ വാംഗ് ലിനയെയാണ് സാവീതി കീഴടക്കിയത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 4-3 എന്ന സ്‌കോറിനാണ് സാവീതി ജയിച്ചുകയറിയത്‌. നേരത്തേ 48 കിലോ വിഭാഗം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യുയുടെ നിതു ഘന്‍ഘാസ് സ്വർണം നേടിയിരുന്നു. മംഗോളിയയുടെ ലുത്സൈനയെ 5-0ന് തോല്‍പ്പിച്ചാണ് 22കാരിയായ നിതു തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തത്. ഹരിയാനയിലെ ധനാനക്കാരിയാണ് നിതു.

ഇതോടെ, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം 12 ആയി. ബോക്‌സിംഗ് ഇതിഹാസം മേരി കോം ആറ് തവണയാണ് ലോക കിരീടം ചൂടിയത്.

Latest