Connect with us

Tokyo Paralympics

പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയിലും സ്വര്‍ണം കൊയ്ത് ഇന്ത്യ

ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്.

Published

|

Last Updated

ടോക്യോ | പാരാലിമ്പിക്‌സിലെ പുരുഷ വിഭാഗം ജാവലിന്‍ ത്രോ (എഫ്64)യില്‍ പുതിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ സുമിത് അന്തില്‍. ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. ഇന്നാണ് രണ്ട് സ്വര്‍ണങ്ങളും ഇന്ത്യ നേടിയതെന്ന പ്രത്യേകതയുമുണ്ട്.

68.55 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ് ഇന്ന് മൂന്ന് തവണയാണ് സുമിത് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്. ആദ്യ ശ്രമത്തില്‍ താണ്ടിയ 66.95 മീറ്റര്‍ പുതിയ ലോക റെക്കോര്‍ഡ് ആയിരുന്നു. രണ്ടാം ഏറില്‍ നില വീണ്ടും മെച്ചപ്പെട്ടു. അഞ്ചാം ശ്രമത്തിലാണ് 68.55 മീറ്റര്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.


ഒപ്പം മത്സരിച്ച ഇന്ത്യയുടെ സന്ദീപ് ചൗധരി അഞ്ചാം സ്ഥാനത്തെത്തി. ആസ്‌ത്രേലിയയുടെ മിച്ചല്‍ ബുരിയന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലാന്‍ കൊടിത്തുവാക്കു വെങ്കലവും നേടി. ഒളിംപിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു.

ഇന്ന് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെ അവാനി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.

Latest