National
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒൻപതാം സ്വർണം; നേട്ടം ടെന്നീസ് മിക്സ്ഡ് ഡബിൾസിൽ
നേരത്തെ ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങും ദിവ്യ ടിഎസും വെള്ളി മെഡൽ നേടിയിരുന്നു.
ഹാങ്ചൗ | 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒൻപതാം സ്വർണം. ഏഴാം ദിനമാണ് ഇന്ന് ടെന്നീസ് മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യമാണ് സ്വർണം നേടിയത്. മൂന്നാം സെറ്റ് ടൈ ബ്രേക്കറിൽ ചൈനീസ് തായ്‌പേയിയുടെ അൻ-ഷുവോ ലിയാങ്-സുങ്-ഹാവോ ഹുവാങ് എന്നിവരെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 2–6, 6–3, [10] – [4].
നേരത്തെ ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങും ദിവ്യ ടിഎസും വെള്ളി മെഡൽ നേടിയിരുന്നു. ഷൂട്ടിങ് സ്വർണമത്സരത്തിൽ സരബ്ജോത്-ദിവ്യ സഖ്യത്തിന് ചൈനീസ് ജോഡിയായ ഷാങ് ബോവൻ-ജിയാങ് റാൻസിൻ ജോഡിയോട് 16-14ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
35 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇതിൽ 9 സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഉൾപ്പെടുന്നു. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.