Connect with us

Ongoing News

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജംപിൽ ഇന്ത്യക്ക് വെള്ളി

ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ് ഇത്.  

Published

|

Last Updated

നെയ്റോബി | അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ ലോംഗ് ജംപിൽ ഷൈലി സിംഗാണ് വെള്ളി നേടിയത്. 6.59 മീറ്റർ ദൂരമാണ് ഷൈലി ചാടിയത്.

ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിലാണ് ഷൈലി പരിശീലനം നടത്തുന്നത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് ഷൈലി. ഒരു സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് സ്വീഡൻ താരം മജ അസ്‌കാജ് സ്വർണം സ്വന്തമാക്കിയത്.

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ നേട്ടമാണ് ഇത്.

Latest