Connect with us

India- West Indies

വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ; ടി20 പരമ്പര

59 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

Published

|

Last Updated

ലോഡര്‍ഹില്‍ | വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 132 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും കൂടാരം കയറി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നെണ്ണത്തിൽ ജയിച്ച് ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 4.4 ഓവറില്‍ 53 റണ്‍സ് അടിച്ചുകൂട്ടിയ വേളയിലാണ് ഇന്ത്യക്ക് രോഹിതിന്റെ വിക്കറ്റ് ആദ്യമായി നഷ്ടമാകുന്നത്. രോഹിത് 33 റണ്‍സെടുത്തു. റിഷഭ് പന്ത് (44) ആണ് ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ പുറത്താകാതെ 30 റണ്‍സെടുത്തു. വിന്‍ഡീസിന്റെ ഒബെദ് മക്കോയ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ 24 റണ്‍സ് വീതമെടുത്ത നിക്കോളാസ് പുരാനും റോവ്മാന്‍ പവലും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അഞ്ച് പേര്‍ രണ്ടക്കം പോലും കടന്നില്ല. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ അര്‍ശ്ദീപ് സിംഗ് മൂന്നും ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Latest