Connect with us

Ongoing News

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം

ശുഭ്മാൻ ഗിൽ 149 ബോളിൽ 208 റൺസ് നേടി

Published

|

Last Updated

ഹൈദരാബാദ് | ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 350 റൺസ് എന്ന വിജയ ലക്ഷ്യത്തിന് 12 റൺസ് അകലെ 49.2 ഓവറിൽ ന്യൂസിലാൻഡ് ടീം പുറത്താകുകയായിരുന്നു. ഇതോടെ, ഏകദിന പരമ്പരയിൽ ഇന്ത്യ ലീഡ് നേടി.

ഇന്ത്യക്കായി ശുഭ്മാൻ ഗിൽ 149 ബോളിൽ 208 റൺസ് നേടിയിരുന്നു. ന്യൂസിലാന്‍ഡിനായി മൈക്ക്ള്‍ ബ്രൈസ്വെല്‍ മിന്നുന്ന സെഞ്ച്വറി നേടി. 78 ബോളില്‍ 140 റണ്‍സാണ് നേടിയാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയത്. 10 സിക്‌സര്‍ ഉള്‍പ്പെടെയുള്ളതായിരുന്നു ബ്രൈസ് വെല്ലിന്റെ ഇന്നിംഗ്‌സ്. മിച്ചല്‍ സാൻ്റ്സര്‍ 57 റണ്‍സുമായി ബൈസ് വെല്ലിന് മികച്ച പിന്തുണ നല്‍കി.

10 ഓവറിൽ 46 റൺസ് വിട്ടുകൊടുത്ത്  നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ്  ന്യൂസിലാൻഡിൻ്റെ നട്ടെല്ലൊടിച്ചത്.

Latest