Connect with us

Ongoing News

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റിയിൽ ഇന്ത്യക്ക്  68 റൺസിൻ്റെ തകർപ്പൻ ജയം

ഇതോടെ പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുന്നിലെത്തി

Published

|

Last Updated

ടറൗബ | വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക്  68 റൺസിൻ്റെ തകർപ്പൻ ജയം. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയിൽ ഇന്ത്യൻ ടീം 1-0ന് മുന്നിലെത്തി.

ബൗളർമാരുടെ മികവിലാണ് ഇന്ത്യ മികച്ച വിജയം നേടിയത്. അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്‌നോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. അതേ സമയം ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും ഓരോ  വിക്കറ്റ് വീതം  വീഴ്ത്തി.

19 പന്തിൽ 41 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് കളിയിലെ താരം. ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. 64 റൺസ്.  ടി20 അന്താരാഷ്ട്ര കരിയറിലെ രോഹിത് ശർമയുടെ  27-ാം അർധസെഞ്ചുറിയാണിത്.

---- facebook comment plugin here -----

Latest