Connect with us

India- West Indies

മൂന്നാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

ബേസ്സെറ്റെറെ | വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആറ് ബാള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. സൂര്യയാണ് മാൻ ഓഫ് ദ മാച്ചും.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയത്. വിന്‍ഡീസിന് വേണ്ടി കെയ്ല്‍ മയേഴ്‌സ് അര്‍ധ സെഞ്ചുറി (73) നേടി. ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഹര്‍ദിക് പാണ്ഡ്യ, അര്‍ശ്ദീപ് സിംഗ് എന്നിവര്‍ ഒന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 44 ബോളില്‍ നിന്ന് 76 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. റിഷഭ് പന്ത് 26 ബോളില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപണിംഗ് ഇറങ്ങിയ രോഹിത് ശര്‍മ 11 റണ്‍സെടുത്ത് റിട്ടയേഡ് ഹര്‍ട്ട് നടത്തുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20യിൽ രണ്ട് വിജയവുമായി ഇന്ത്യ മുന്നിലാണ്.

Latest