Connect with us

Ongoing News

ലോക ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളിയടക്കം ആറ് മെഡലുകള്‍

61 കിലോ വിഭാഗത്തില്‍ രവീന്ദറിനാണ് വെള്ളി

Published

|

Last Updated

ഉഫ | റഷ്യയിലെ ഉഫയില്‍ നടക്കുന്ന ലോക ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു വെള്ളിയടക്കം ആറ് മെഡലുകള്‍. 61 കിലോ വിഭാഗത്തില്‍ രവീന്ദറിനാണ് വെള്ളി.

74 കിലോ വിഭാഗത്തില്‍ യാഷിനും 92 കിലോ വിഭാഗത്തില്‍ പൃഥ്വിരാജ് പാട്ടീലിനും 125 കിലോയില്‍ അനിരുദ്ധ് കുമാറിനും വെങ്കലം ലഭിച്ചു. നേരത്തേ 79 കിലോ വിഭാഗത്തില്‍ ഗൗരവ് ബാലിയാന്‍, 97 കിലോ വിഭാഗത്തില്‍ ദീപക് എന്നിവര്‍ വെങ്കലം നേടിയിരുന്നു.

76 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ബിപാഷ ഫൈനലിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഫൈനല്‍. വനിതാ വിഭാഗത്തില്‍ സിമ്രാന്‍, സിതോ, കുസും, അര്‍ജു എന്നിവരും വ്യാഴാഴ്ച വെങ്കല പോരാട്ടം നടത്തും.

Latest