Connect with us

asian games 2023

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

പുരുഷന്മാരുടെ ഷോട്ട്പുട്ടിലും 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസിലുമാണ് സ്വര്‍ണം.

Published

|

Last Updated

വാംഗ് ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നിരയിലേക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്മാരുടെ ഷോട്ട്പുട്ടിലും 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസിലുമാണ് സ്വര്‍ണം. ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗും സ്റ്റീപിള്‍ചേസില്‍ അവിനാഷ് സാബ്ലെയുമാണ് കനക മെഡല്‍ നേടിയത്.

8.19.50 മിനുട്ടിലാണ് സാബ്ലെ ഫിനിഷ് ചെയ്തത്. 20.36 മീറ്റര്‍ എറിഞ്ഞാണ് തേജീന്ദര്‍പാല്‍ തന്റെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയത്. നേരത്തേ ഈ വര്‍ഷത്തെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും തേജീന്ദര്‍ സ്വര്‍ണം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അവിനാഷ് സാബ്ലെ വെള്ളി നേടിയിരുന്നു. അതിനിടെ, വനിതകളുടെ 1500 മീറ്ററില്‍ ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി. ദേശീയ റെക്കോര്‍ഡ് ജേതാവ് ആണ് ഹര്‍മിലന്‍. വനിതകളുടെ 50 കി ഗ്രാം ബോക്‌സിംഗില്‍ നിഖാത് സറീന്‍ വെങ്കലം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു സറീന്‍.