Afghanistan crisis
ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂളില്‍
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാരാണ് കാബൂളില്‍ കുടുങ്ങിക്കിടക്കുന്നത്.
കാബൂള്‍ | താലിബാന്‍ അധിനിവേശം സ്ഥാപിച്ച അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിലെത്തി. സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിങ്കളാഴ്ച വൈകീട്ടോടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാരാണ് കാബൂളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെയും വഹിച്ച് ഇന്ന് രാത്രി തന്നെ വിമാനം ഡല്‍ഹിയിലെത്തു. അഫ്ഗാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷം വിവരണാതീതമാണ്. താലിബാന്‍ ഭരണം പിടിച്ചതോടെ അവിടെ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ പരക്കം പായുകയാണ്. കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.