Saudi Arabia
ദാറസ്സിഹ മെഡിക്കല്‍ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
സഊദി മുന്‍ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അല്‍ ദിവാലിയ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ദമാം | അതുര ശുശ്രൂഷ മേഖലയില്‍ രണ്ട് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന ദാറസ്സിഹ മെഡിക്കല്‍ സെന്ററിന്റെ പുതിയ ആസ്ഥാനം ദമാമില്‍ തുറന്നു, സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ: സുഹൈല്‍ അജാസ്ഖാന്‍ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അറേബ്യയുടെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയില്‍ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്നും സാധാരണക്കാരായ പ്രവാസികള്‍ക്ക് നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതില്‍ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്കപെടേണ്ടതാണന്നും ‘നൂതന ആരോഗ്യ പരിചരണവും സാമൂഹ്യ ആരോഗ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ചുവടുവയ്പ്പാണിത്, ഇന്ത്യയുടെ പ്രതിനിധി എന്ന നിലയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ സംരക്ഷണ സഹകരണം ശക്തിപ്പെടുത്തുന്നതും, ദാറസ്സസിഹ മെഡിക്കല്‍ സെന്ററിന്റെ പുതിയ സൗകര്യവും കാണുന്നതിലും അഭിമാനിക്കുന്നുവെന്നും അംബാസഡര്‍ പറഞ്ഞു
സഊദി മുന്‍ ആരോഗ്യകാര്യ ഉപമന്ത്രി ഹമാദ് അല്‍ ദിവാലിയ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ചികില്‍സക്കൊപ്പം മനസ്സ് തൊടുന്ന സ്‌നേഹവും പരിചരണവും രോഗികള്‍ക്ക് നല്‍കുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങള്‍ ചെയ്യേണ്ടതെന്നും, ദാറസ്സിഹയില്‍ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പുതിയ അധ്യയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷന്‍ 2030 ഭാഗമായി ആരോഗ്യ രംഗത്തെ പരിഷ്‌കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കല്‍ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് സിഎം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ മുതല്‍ പീഡിയാട്രിക്സ്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി തുടങ്ങി ആരോഗ്യ മേഖലയില്‍ സമഗ്ര സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യയാണ് പുതിയ ദാര്‍ അസ് സിഹ്ഹ മെഡിക്കല്‍ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്
പുതിയ സംവിധാനങ്ങള്‍ സേവന മേഖലയെ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഡയറകട്ര്‍ മുഹമ്മദ് അഫ്‌നാസ് പറഞ്ഞു. 1995-ല്‍ ആരംഭിച്ച് 2006-ല്‍ ഇറാം ഹോള്‍ഡിംഗ്‌സ് ഏറ്റെടുത്തത് മുതല്‍, മികച്ച പരിചരണം നല്‍കുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും,അല്‍ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകള്‍ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകള്‍, 50 ഓളം ഡോക്ടര്‍മാര്‍ , മറ്റ് സംവിധനങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കുറും സേവനം നല്‍കിവരുന്നുണ്ട് .ചടങ്ങില്‍ പതിനഞ്ച് വര്‍ഷത്തിലധികം സേവനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ മൊമന്റോയും, പ്രശംസാ പത്രവും, സമ്മാനങ്ങളും നല്‍കി ആദരിച്ചു.
ഇറാം ഹോള്‍ഡിംഗ് ഡയറക്ടര്‍ രിസ്‌വാന്‍ അഹമ്മദ് സിദ്ധീഖ് , സി.ഒ.ഒ മധുകൃഷ്ണന്‍, സി.ഇ. ഒ അബ്ദുള്‍ റസ്സാഖ് ,ദാറസ്സിഹ ഓപറേഷന്‍ മാനേജര്‍ ഓപറേഷന്‍ മാനേജര്‍ സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി